ഓഹിയോ: മുന്‍ യുഎഫ്‌സി ഫൈറ്ററും മുന്‍ ചാംപ്യനുമായ മാര്‍ക് കോള്‍മാന്‍(59) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വീടിനു തീപിടിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെയും വളര്‍ത്തുനായയെയും രക്ഷിക്കുന്നതിനിടെയില്‍ പുകശ്വസിച്ച് മാര്‍ക്ക് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മാര്‍ക് കോള്‍മാന്‍ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.(former ufc champion mark coleman in critical after trying to save parents from buring house)
|
ഓഹിയോയിലെ ഫ്രിമോന്റിലെ വീടിനാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ തീപിടിച്ചത്. തീപിടിച്ചതറിഞ്ഞ് ഉണര്‍ന്ന കോള്‍മാന്‍ ഉടന്‍ തന്നെ മാതാപിതാക്കളെയും ഇവരുടെ പ്രിയപ്പെട്ട നായയെയും രക്ഷിച്ചു. ഇവരെ രക്ഷപെടുത്തിയെങ്കിലും ഒടുവില്‍ കോള്‍മാന്‍ കനത്ത പുകയില്‍ നിന്ന് പുറത്തുകടക്കാനായില്ല. പൊള്ളലേറ്റില്ലെങ്കിലും പുകശ്വസിച്ച് ഗുരുതരാവസ്ഥയിലായ കോള്‍മാനെ വ്യോമമാര്‍ഗമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


