07
Jan 2024
Thu
07 Jan 2024 Thu

നാല് ഇന്ത്യക്കാര്‍ ആസ്‌ത്രേലിയയിലെ ഫിലിപ്പ് ദ്വീപില്‍ മൂങ്ങിമരിച്ചു. കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമീഷണന്‍ ആണ് വ്യാഴാഴ്ച രാവിലെ മരണവിവരം പങ്കുവച്ചത്. ഒരു പുരുഷനും മൂന്നു സ്ത്രീകളുമാണ് മരിച്ചവര്‍. മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ മെല്‍ബണിലെ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുരുഷനും രണ്ടു സ്ത്രീകള്‍ക്കും ഇരുപതു വയസ്സിനു മുകളിലും ഒരു സ്ത്രീക്ക് 43 വയസ്സും പ്രായമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ദ്വീപിലെ ഫോറസ്റ്റ് കേവ്‌സ് ബീച്ചിലാണ് ബുധനാഴ്ച പ്രാദേശികസമയം മൂന്നരയോടെ അപകടമുണ്ടായത്. ഉടന്‍ തന്നെ ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും മൂന്നുപേര്‍ മരിച്ചിരുന്നു.
43കാരി ആസ്‌ത്രേലിയയില്‍ അവധിക്കാലം ചെലവിടാനും മറ്റു മൂന്നുപേര്‍ മെല്‍ബണിലുമാണ് താമസിച്ചിരുന്നതെന്നത് പൊലീസ് അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക