02
Oct 2024
Sun
02 Oct 2024 Sun
four Israel reserve soldiers killed in Lebanon

ലബനാനില്‍ കരയുദ്ധത്തിലേര്‍പ്പെട്ടിരുന്ന ഇസ്രായേലിന്റെ നാല് റിസര്‍വ് സൈനികര്‍ കൊല്ല്പപെട്ടു. 14 സൈനികര്‍ക്ക് പരിക്ക്. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്‍ ആണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇതോടെ ലബനാനില്‍ കൊല്ലപ്പെടുന്ന ഇസ്രായേല്‍ സൈനികരുടെ എണ്ണം 33 ആയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലോന്‍ ബ്രിഗേഡിന്റെ 8207ാമത് ബറ്റാലിയന്‍ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ടവരെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. പരിക്കേറ്റ 14 സൈനികരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ടെല്‍ അവീവില്‍ ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക