സ്‌കൂള്‍ അധ്യാപികയുടെ നഗ്നവീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് നാല് വിദ്യാര്‍ഥികള്‍ പിടിയിലായി. യുപിയിലെ ആഗ്രയിലാണ് സംഭവം. ലൈംഗികബന്ധത്തിന് അധ്യാപികയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായാണ് വിദ്യാര്‍ഥികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പതെന്ന് പോലീസ് കണ്ടെത്തി.
|
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപിക പ്രത്യേകമായി ക്ലാസെടുത്തിരുന്നു. പിന്നീട് അധ്യാപികയുമായി അടുപ്പം ബന്ധം സ്ഥാപിച്ച ഈ വിദ്യാര്‍ഥി രഹസ്യമായി അവരുടെ നഗ്നവീഡിയോ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് താനുമായി ശാരീരികബന്ധം പുലര്‍ത്തണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ട വിദ്യാര്‍ഥി ഇല്ലെങ്കിലും നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അധ്യാപിക വിദ്യാര്‍ഥിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ഇയാളുമായി അകലം പാലിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ വിദ്യാര്‍ഥി അധ്യാപികയുടെ വീഡിയോ ഗ്രാമത്തിലുള്ള തന്റെ മൂന്നു കൂട്ടുകാരുടെ ഫോണിലേക്ക് അയച്ചുനല്‍കി. ഇവര്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും അധ്യാപികയുടെ വീഡിയോ എത്തി.
ഇതോടെ അധ്യാപിക പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. നാല് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്ത പോലീസ് ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അധ്യാപികയുടെ വീഡിയോ പോലീസ് സാമൂഹികമാധ്യമങ്ങളില്‍ നിന്നടക്കം ഡിലീറ്റ് ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





