16
Jan 2024
Tue
16 Jan 2024 Tue

മുംബൈ: ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഡിവോഴ്‌സിനൊരുങ്ങുന്നു എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അഭിഷേകിനെ പിന്തുണക്കാന്‍ പ്രോ കബഡി ലീഗിനെത്തിയ ഐശ്യര്യയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈയില്‍ നടന്ന പ്രോ കബഡി ലീഗില്‍ അഭിഷേക് ബച്ചന്റെ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ സപ്പോര്‍ട്ട് ചെയ്യാനാണ് മകള്‍ ആരാധ്യ ബച്ചനൊപ്പം ഐശ്വര്യ എത്തിയത്. അമിതാഭ് ബച്ചനും വേദിയില്‍ എത്തിയിരുന്നു. ടീം ജേഴ്സി അണിഞ്ഞാണ് കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ബച്ചന്‍ കുടുംബം എത്തിയത്. ഇതോടെ, ഏറെ നാളായി താരദമ്പതികള്‍ പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായി എന്നാണ് ആരാധകര്‍ പറയുന്നത്.

2022ലും ഐശ്വര്യയും ആരാധ്യയും അഭിഷേകിന്റെ ടീമിനെ പിന്തുണക്കാന്‍ ടൂര്‍ണമെന്റില്‍ എത്തിയിരുന്നു. ഇതിനു മുന്‍പ് ദമ്പതികള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് മകള്‍ ആരാധ്യയുടെ സ്‌കൂളിലെ വാര്‍ഷിക പരിപാടിയിലായിരുന്നു. കൂടാതെ ശ്വേത ബച്ചന്റെയും നിഖില്‍ നന്ദയുടെയും മകന്‍ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആര്‍ച്ചീസ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ വേദിയിലും കുടുംബസമേതമാണ് ഐശ്വര്യയും അഭിഷേകും എത്തിയത്.

2007 ല്‍ ആയിരുന്നു അഭിഷേക്- ഐശ്വര്യ വിവാഹം. 2011ല്‍ മകള്‍ ആരാധ്യ ജനിച്ചു. 17 വര്‍ഷത്തെ ഇരുവരുടെയും ദാമ്പത്യം അവസാനിക്കുന്നു, ഐശ്വര്യ ജല്‍സ വിട്ടിറങ്ങി തുടങ്ങിയ വാര്‍ത്തകള്‍ ഏറെനാളായി പ്രചരിക്കുന്നുണ്ട്.