13
Jul 2023
Mon
13 Jul 2023 Mon

ഡെയര്‍ഡെവിള്‍ എന്നറിയപ്പെടുന്ന ഫ്രഞ്ച് സാഹസികന്‍ റെമി സുസിഡി 68ാം നിലയില്‍ നിന്നുവീണു മരിച്ചു. 30 വയസ്സായിരുന്നു. ഹോങ്കോങ്ങിലെ ബഹുനില താമസകെട്ടിടത്തില്‍ നിന്നു വീണാണ് അപകടം. ട്രഗന്റര്‍ ടവര്‍ എന്ന താമസകേന്ദ്രം കീഴടക്കുന്നതിനിനിടെയാണ് റെമി വീണുമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാല്‍പതാം നിലയിലെ സുഹൃത്തിനെ കാണാനെത്തിയെന്നായിരുന്നു യുവാവ് സെക്യൂരിറ്റി ഗാര്‍ഡിനെ അറിയിച്ചിരുന്നത്. രാത്രി 7.38 വരെ യുവാവ് ജീവനോടെയുണ്ടായിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള താമസകേന്ദ്രത്തിന്റെ ജനാലയില്‍ റെമി സുസിഡി തട്ടിയിരുന്നു. ശബ്ദംകേട്ട് വീട്ടിലെ ജോലിക്കാരി എത്തിയപ്പോള്‍ ആരെയും കണ്ടില്ല. ഈ സമയം കാലുതെറ്റി റെമി താഴേക്ക് വീണതാണെന്നാണ് നിഗമനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക