18
Jan 2024
Wed
18 Jan 2024 Wed

ഫ്രാൻസിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ​ഗബ്രിയേൽ അറ്റൽ. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് 34കാരനായ ​ഗബ്രിയേൽ അറ്റലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവിൽ വിദ്യാഭ്യാസ മന്ത്രിയാണ് ​ഗബ്രിയേൽ. ജൂണിൽ നടക്കുന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഫ്രാൻസിനെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ​ഗബ്രിയേലിനുള്ളത്. പ്രധാനമന്ത്രിയായിരുന്ന എലിസബത്ത് ബോൺ 20 മാസത്തിനു ശേഷം രാജിവച്ചതിനെ തുടർന്നാണ് ​ഗബ്രിയേൽ അറ്റലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

1984ൽ 37ാം വയസ്സിൽ പ്രധാനമന്ത്രിയായ ലോറന്റ് ഫാബിയസ് ആയിരുന്നു ഇതുവരെ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോഡിനുടമ.