Gazala hashmi wins സൊഹ്‌റാന്‍ മംദാനിക്ക് പിന്നാലെ അമേരിക്കന്‍ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് ഗസാല ഹാഷ്മിയും. വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലാണ് ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി ജയിച്ചു കയറിയത്. ഈ പദവിയിലെത്തുന്ന ആദ്യം മുസ്ലിം വനിതയാണ് ഗസാല.
|
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഗസാല ഹാഷ്മിയുടെ സ്ഥാനത്തെത്തിയത്. നിലവില്‍ റിച്ച്‌മോണ്ട് സൗത്ത് സ്റ്റേറ്റ് സെനറ്ററായ ഇവര്‍, അമേരിക്കയിലെ 45 സ്റ്റേറ്റുകളുടെ ചരിത്രത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം-ഏഷ്യന്‍ അമേരിക്കനായി മാറി.
ALSO READ: ട്രംപിന്റെ ഭീഷണി തള്ളി; ന്യൂയോര്‍ക്കിന്റെ ആദ്യ മുസ്ലിം മേയറായി മംദാനി
2019ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഹാഷ്മി, സെനറ്റ് സീറ്റില്‍ അട്ടിമറി ജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 2024ല്‍, സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ ഹൈദരാബാദില്‍ സിയ ഹാഷ്മിയുടെയും തന്‍വീര്‍ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളര്‍ന്നത് മലക്‌പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു.
നാല് വയസ്സുള്ളപ്പോഴാണ് അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്. 2024 മേയിലാണ് വെര്‍ജിന ലഫ്. ഗവര്‍ണര്‍ പദവിയിലേക്കുള്ള ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. ജൂണില്‍ നടന്ന ഡെമോക്രാറ്റ് പ്രൈമറിയില്‍ റിച്ച്‌മോണ്ട് മേയര്‍ ലെവര്‍ സ്റ്റോണിയെ പരാജയപ്പെടുത്തിയാണ് ആദ്യ കടമ്പ കടക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





