04
Nov 2025
Sun
04 Nov 2025 Sun
girl friend

പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ കാമുകനെ ക്രൂരമായി കൊന്ന് വീട്ടുകാരോട് മധുരപ്രതികാരം ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ നാന്ദേഡില്‍ സാക്ഷം ടേറ്റ് എന്ന 20കാരനെയാണ് കാമുകിയായ ആഞ്ചലിന്റെ വീട്ടുകാര്‍ വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്‌കാര ചടങ്ങിനെത്തിയ ആഞ്ചല്‍, ടേറ്റിന്റെ മൃതദേഹത്തില്‍ മാല ചാര്‍ത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടില്‍ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു.

whatsapp കാമുകനെ വീട്ടുകാര്‍ വെടിവച്ചു കൊന്നു; മൃതദേഹത്തില്‍ താലി ചാര്‍ത്തി യുവതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരന്‍മാര്‍ വഴിയാണ് ആഞ്ചല്‍ സക്ഷം ടേറ്റിനെ പരിചയപ്പെട്ടത്. വീട്ടിലെ പതിവു സന്ദര്‍ശനങ്ങളിലൂടെ അവര്‍ കൂടുതല്‍ അടുക്കുകയായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ജാതി വ്യത്യാസത്തെ ചൊല്ലി ആഞ്ചലിന്റെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തു. നിരവധി ഭീഷണികള്‍ ഉണ്ടായിട്ടും ഇരുവരും ബന്ധം തുടര്‍ന്നു. ആഞ്ചല്‍ ടേറ്റിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് സഹോദരങ്ങളും പിതാവും അറിഞ്ഞു. അവര്‍ ടേറ്റിനെ മര്‍ദിച്ചശേഷം തലയ്ക്ക് വെടിവച്ചു. കല്ലുകൊണ്ട് തല തകര്‍ത്തു.

ടേറ്റിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ ആഞ്ചല്‍ അവിടെയെത്തുകയായിരുന്നു. കാമുകന്റെ മൃതദേഹത്തില്‍ മാല ചാര്‍ത്തിയശേഷം അവളുടെ നെറ്റിയില്‍ സിന്ദൂരം തേച്ചു. ഇനിയുള്ള കാലം മുഴുവന്‍ ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടില്‍ താമസിക്കുമെന്നും പ്രഖ്യാപിച്ചു.

” സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹം വിജയിച്ചു, എന്റെ അച്ഛനും സഹോദരങ്ങള്‍ക്കും തോല്‍വി സംഭവിച്ചു” ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു. ടേറ്റിന്റെ കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവള്‍ പറഞ്ഞു. കേസില്‍ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.