08
Nov 2023
Mon
08 Nov 2023 Mon

കോഴിക്കോട്ട് ഫുട്‌ബോള്‍ ടര്‍ഫ് പണിക്കിടെ ഗോള്‍ പോസ്റ്റ് ദേഹത്തു വീണ് മധ്യവയസ്‌കന്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ഫുട്‌ബോള്‍ ടര്‍ഫിലെ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ഗോള്‍ പോസ്റ്റ് ദേഹത്ത് വീണയാള്‍ മരിച്ചു. കോടമ്പുഴ പള്ളിമേത്തല്‍ അയ്യപ്പന്‍കണ്ടിയില്‍ താമസിക്കുന്ന വടക്കേ വീട്ടില്‍ സിദ്ദിഖ് (59) ആണ് മരിച്ചത്. തുമ്പപ്പാടം ഫൂട്ട് ഔട്ട് ടര്‍ഫിലാണ് അപകടമുണ്ടായത്.

ഇന്നലെ രാവിലെ എട്ട് മണിയോടെ ടര്‍ഫിലെ പണിക്കിടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: റുക്കിയ. മക്കള്‍: ഷെറീന, റിയാസ്, റിഷാദ്. മരുമക്കള്‍: സലീം, സുമയ്യ, ബുസൈന.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക