17
Sep 2024
Mon
17 Sep 2024 Mon

കൊച്ചി: തിരുവോണം കഴിഞ്ഞതോടെ കുതിപ്പ് തുടർന്ന് കേരളത്തിലെ സ്വർണ്ണവില. (kerala gold price hiked just after thiruvonam). ഈ മാസത്തെ ഏറ്റവും ഉയർന്ന റെക്കോർഡ് വിലയാണ് നിലവിൽ സ്വർണം. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 6880 രൂപയായി. ഒരു പവൻ സ്വർണത്തിന് 55,040 രൂപയും നൽകണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം പവന് 320 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ പവന് വില 54, 920 രൂപയിലെത്തിയിരുന്നു.

സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് സ്വര്‍ണനിരക്കിലെ മാറ്റം.

ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. എന്നാല്‍, പഴയനിരക്കിലേക്ക് കുതിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്.

രാജ്യാന്തര വിപണിയിലെ പ്രതിഫലനങ്ങളാണ് കേരളത്തിലും വിലക്കുതിപ്പിനിടയാക്കിയത്.

സെപ്റ്റംബറിൽ സ്വർണവില

സെപ്റ്റംബർ 1: 53,560

സെപ്റ്റംബർ 2: 53,360

സെപ്റ്റംബർ 3: 53,360

സെപ്റ്റംബർ 4: 53,360

സെപ്റ്റംബർ 5: 53,360

സെപ്റ്റംബർ 6: 53,760

സെപ്റ്റംബർ 7 : 53,440

സെപ്റ്റംബർ 8 : 53,440

സെപ്റ്റംബർ 9 : 53,440

സെപ്റ്റംബർ 10 : 53,440

സെപ്റ്റംബർ 11 : 53,720

സെപ്റ്റംബർ 12 : 53,640

സെപ്റ്റംബർ 13 : 54,600

സെപ്റ്റംബർ 14 : 54, 920

സെപ്റ്റംബർ 15 : 54, 920