കൊച്ചി: എല്ലാ റെക്കോഡും മറികടന്ന് കേരളത്തിലെ സ്വര്‍ണവില കുതിക്കുകയാണ്. പവന് 640 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇതോടെ 64,480 രൂപയായി. ഇന്ന് ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയിലെ 11 ദിവസം കൊണ്ട് മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്.
|
കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്നു മുന്നേറുന്നതാണ് കണ്ടത്.
രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം രൂപയുടെ മൂല്യവും ഇടിയുകയാണ്.
JANUARY മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്.
ഈ മാസത്തെ നിരക്ക് വ്യത്യാസം
| Date | Price of 1 Pavan Gold (Rs.) |
| 1-Feb-25 | 61960 |
| 2-Feb-25 | 61960 |
| 3-Feb-25 | Rs. 61,640 (Lowest of Month) |
| 4-Feb-25 | 62480 |
| 5-Feb-25 | 63240 |
| 6-Feb-25 | 63440 |
| 7-Feb-25 | 63440 |
| 8-Feb-25 | 63560 |
| 9-Feb-25 | 63560 |
| 10-Feb-25 Yesterday » |
63840 |
| 11-Feb-25 Today » |
Rs. 64,480 (Highest of Month) |
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





