25
Sep 2023
Sun
25 Sep 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാരിസ്: പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരം മാര്‍ക്കോ വെറാറ്റി ഖത്തറിലേക്ക്. ഖത്തര്‍ ക്ലബായ അല്‍ അറബിയാണ് താരത്തെ സ്വന്തമാക്കുന്നത്. 45 മില്യണ്‍ പി എസ് ജിക്ക് ട്രാന്‍സ്ഫര്‍ ഫീ ആയി നല്‍കും.നാളെ വെററ്റി ദോഹയില്‍ എത്തി ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കും. അവസാന 11 വര്‍ഷങ്ങളായി പി എസ് ജിക്ക് ഒപ്പം ഉണ്ടായിരുന്ന താരമാണ് വെറാറ്റി. വെറാറ്റി ഈ പ്രീസീസണ്‍ മുതല്‍ പി എസ് ജിയുടെ സ്‌ക്വാഡിനൊപ്പം ഉണ്ടായിരുന്നില്ല. താരത്തെ വില്‍ക്കുക തന്നെയായിരുന്നു തുടക്കം മുതല്‍ പി എസ് ജിയുടെ ഉദ്ദേശം. അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളില്‍ ക്ലബ്ബ് തൃപ്തരായിരുന്നില്ല.

416 മത്സരങ്ങള്‍ പി എസ് ജിക്ക് ആയി കളിച്ച വെറാറ്റി 30 കിരീടങ്ങള്‍ പി എസ് ജിക്ക് ഒപ്പം നേടിയിട്ടുണ്ട്. ഇതില്‍ 9 ലീഗ് കിരീടങ്ങളും, 6 ഫ്രഞ്ച് കപ്പും, 6 ഫ്രഞ്ച് സൂപ്പര്‍ കപ്പും ഉള്‍പ്പെടുന്നു.