ചെന്നൈ: സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിവാദങ്ങളും വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന സംഗീത സംവിധായകനും ഗായകനുമാണ് ഗോപി സുന്ദര്‍. സ്വകാര്യ ജീവിതത്തിലെ ഓരോ സംഭവങ്ങളുടെ പേരിലാണ് ഗോപി സുന്ദറിന്റെ പേര് ചര്‍ച്ചയാകാറുള്ളത്. വിവാഹിതനായിരിക്കെ മറ്റൊരാളുമായി ലിവിങ് ടുഗതറിലേക്ക് പോയതും വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം ചര്‍ച്ചയായിരുന്നു. ഗായിക അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. അപ്രതീക്ഷിതമായാണ് ഇരുവരും വേര്‍പിരിഞ്ഞതും ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലായതും. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
|
ഇപ്പോഴിതാ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മയോനി എന്ന പ്രിയ നായര്‍. മയോനിയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന ഗോപി സുന്ദറിനെ ചിത്രങ്ങളില്‍ കാണാം. ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ മയോനി പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ കമന്റ് സെഷന്‍ ഓഫ് ചെയ്തിരിക്കുകയാണ്. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമര്‍ശനങ്ങള്‍ തല പൊക്കിയത്.
യുവ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ ഗോസിപ്പുകള്‍ക്കും ഇടയാക്കി. പുണ്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ സദാചാര ആക്രമണങ്ങളോട് പ്രതികരിച്ച് ഗോപി സുന്ദര്‍ എത്തിയിരുന്നു. ‘എന്റെ സ്വന്തം പെങ്ങളെ പോലെയോ മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായ രീതിയില്‍ ചിന്തിക്കുന്ന നിങ്ങളെ നമിച്ചു. നിങ്ങളൊക്കെ നന്നായി വരും. ദൈവം നങ്ങളെ വാനോളം ഉയര്‍ത്തട്ടെ’ എന്നാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീത രംഗത്ത് ശ്രദ്ധേയയാത ഗായികയാണ് പുണ്യാ പ്രദീപ്. ഗോപി സുന്ദറിനൊപ്പം നേരത്തേയും പുണ്യ സ്റ്റേജ് ഷോകളില്‍ പുണ്യ പങ്കെടുത്തിട്ടുണ്ട്.


