മുന്‍ മന്ത്രി കെ എം മാണിയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം പാട്ടത്തിന് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം നഗരത്തിലെ പ്രധാന കേന്ദ്രമായ കവടിയാറിലാണ് ഭൂമി അനുവദിച്ചത്. മന്ത്രി സഭാ യോഗത്തിലാണ് പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ പോവുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കെ എം മാണി ഫൗണ്ടേഷന് ഭൂമി അനുവദിച്ചത്.
|
തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള 25 സെന്റ് ഭൂമിയാണ് 30 വര്‍ഷത്തേക്ക് ഫൗണ്ടേഷന് പാട്ടത്തിന് നല്കി തീരുമാനമെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്കാന് പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.
കോടിയേരി പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. കോടിയേരി പഠന ഗവേഷണ കേന്ദ്രത്തിന് തലശേരി വാടിക്കകത്താണ് 1.139 ഏക്കര്‍ ഭൂമി അനുവദിച്ചത്.
പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതല്‍ തുടര്‍ച്ചയായി 13 തവണ വിജയിച്ച കെഎം മാണി ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചുമതല വഹിച്ചതിന്റെയും റോക്കോഡും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബജറ്റുകള്‍ അവതരിപ്പിച്ചു.
ALSO READ: ജോസ് കെ മാണിയെ കൂടെനിര്‍ത്താന്‍ ആഞ്ഞുപിടിച്ച് സിപിഎം; മുന്നണി വിട്ടാല്‍ പിണറായിയുടെ പ്ലാന്‍ ബി





