ഒരാഴ്ചയ്ക്കിടെ രണ്ട് ഹര്‍ജി; ഗവര്‍ണറെ വിടാതെ പിണറായി സര്‍ക്കാര്‍
|
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിടാതെ പിണറായി സര്‍ക്കാര്‍. ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കം തുടങ്ങിയ സര്‍ക്കാര്‍, ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടുമൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്യുന്നത്.
ആദ്യത്തേത് റിട്ട് ഹര്‍ജിയായിട്ടാണ് ഫയല്‍ ചെയ്തതെങ്കില്‍, ഇപ്പോഴത്തേത് പ്രത്യേക അനുമതി ഹര്‍ജിയാണ്. സര്‍ക്കാരിന്റെ റിട്ട് ഹര്‍ജിക്കൊപ്പം, ടിപി രാമകൃഷ്ണന്‍ എംഎല്‍എയും ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു.
2022 ല്‍ ഹൈക്കോടതി ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പുവെക്കാത്തതിനെതിരായ ഹര്‍ജി തള്ളിയിരുന്നു. ആ ഉത്തരവിനെതിരെയാണ് കേസില്‍ കക്ഷിയായിരുന്ന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വീണ്ടും ഹരജി ഫയല്‍ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





