16
Jun 2023
Wed
16 Jun 2023 Wed

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി ലോക്‌സഭാ എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെയുള്ള ഗുസ്തി താരങ്ങളുടെ സമരത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ. ട്വീറ്ററിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുസ്തി താരങ്ങളൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. അതിനായി ഞാൻ ഒരിക്കൽ കൂടി ഗുസ്തി താരങ്ങളെ ക്ഷണിച്ചു- അനുരാഗ് താക്കൂർ ഇന്നലെ രാത്രി ട്വീറ്റ്‌ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുസ്തി താരങ്ങളും തമ്മിൽ ശനിയാഴ്ച ഡൽഹിയിലെ ഷായുടെ വസതിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താക്കൂറിന്റെ ക്ഷണം. ട്വിറ്ററിലൂടെയാണ് അനുരാഗ് താക്കൂർ പ്രതിഷേധക്കാരെ ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. വിഷയങ്ങൾ ഒരിക്കൽ കൂടി ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ചില മുൻനിര ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമം ആരോപിച്ച് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ദേശീയ തലസ്ഥാനത്ത് പ്രതിഷേധം നടത്തുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക