
ഇഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ദക്ഷിണ കര്‍ണാടകയിലെ വീട്ടില്‍ നിന്ന് മൂന്നരക്കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ കേരളത്തിലെ ഗ്രേഡ് എസ്‌ഐയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷഹീര്‍ ബാബുവാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഷഹീറിനെ പിടികൂടിയത്. ഏഴുപേരാണ് തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.
![]() |
|
തട്ടിപ്പ് സംഘം ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി റെയ്ഡ് നടത്തുകയും പണവുമെടുത്ത് പോവുകയുമായിരുന്നു. സംഘം മടങ്ങിയ ശേഷമാണ് തട്ടിപ്പുസംഘമാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് തട്ടിപ്പ് സംഘത്തെ തിരിച്ചറിയും ഇരിങ്ങാലക്കുടയിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഷഹീര്‍ ബാബുവിനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആറുപേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ALSO READ: വൈദികന്‍ ചമഞ്ഞ് വൃദ്ധയുടെ മാലപൊട്ടിച്ചതിന് പിടിയിലായ പ്രതി പോലീസുകാര്‍ക്കുനേരെ മലം എറിഞ്ഞു