17
Jul 2024
Wed
17 Jul 2024 Wed
ismail haniyye killed

തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു.(Hamas leader Ismail Haniyeh was killed)  തെഹ്‌റാനില്‍ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹനിയ്യയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ താമസ സ്ഥലത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിന് വേണ്ടി എത്തിയതായിരുന്നു ഹനിയ്യ.

ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കൊടുംചതി നിറഞ്ഞ സയണിസ്റ്റ് ആക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

ദീര്‍ഘകാലമായി ഫലസ്തീന് പുറത്ത് കഴിയുന്ന ഹനിയ്യ ഏതാനും വര്‍ഷങ്ങളായി ഖത്തറിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച ഇസ്രായേല്‍-ഗസ സംഘര്‍ഷത്തില്‍ അനുരഞ്‌നമുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഖത്തറില്‍ നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

അല്ലാഹുവിന്റെ മാര്‍ഗത്തിന്റെ കൊല്ലപ്പെട്ടവരെ മരിച്ചവരായി കണക്കാക്കരുതെന്ന് ഹമാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മറിച്ച് അവര്‍ തങ്ങളുടെ രക്ഷിതാവിങ്കില്‍ ജീവിച്ചിരിക്കുന്നു. പ്രസ്ഥാനത്തിന്റെ നേതാവും പോരാളിയും രക്തസാക്ഷിയുമായ അദ്ദേഹം ഇറാനിലെ താമസസ്ഥലത്ത് സയണിസ്റ്റ് വഞ്ചനയിലൂടെയാണ് വിടപറഞ്ഞത്. നാം അല്ലാഹുവിന്റേതാണ്, അവനിലേക്കാണ് നാം എല്ലാവരും മടങ്ങുക. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ രക്തസാക്ഷിത്വം ലഭിക്കുന്ന പോരാട്ടമാണിതെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

62കാരനായ ഹനിയ്യ 2023 മുതല്‍ ഖത്തറിലാണ് താമസം. 2017 മെയിലാണ് ഇദ്ദേഹം ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഇസ്രായേല്‍ ആക്രമണത്തിനിടെ ഹനിയ്യയുടെ നിരവധി കുടുംബാംഗങ്ങളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ പത്തിന് പെരുന്നാള്‍ ദിനത്തില്‍ ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ‘എന്റെ മക്കളുടെ രക്തം ഞങ്ങളുടെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രിയപ്പെട്ടതല്ല’ എന്നായിരുന്നു മക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയ വിവരം അറിഞ്ഞപ്പോള്‍ ഇസ്മാഈല്‍ ഹനിയ്യ പ്രതികരിച്ചത്.

രണ്ട് മാസം മുമ്പ് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും ഹനിയ്യ ഇറാനിലെത്തിയിരുന്നു.

Hamas political leader Ismail Haniyeh has been killed in an attack in Tehran, according to Iranian military sources. The incident occurred while Haniyeh was in Iran to attend President Masoud Peseshekian’s inauguration