20
Nov 2025
Sun
20 Nov 2025 Sun
israel soldier body retrieved

Hamas retrieves body of Israeli soldier ഗസയില്‍ യുഎസ് മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലനില്‍ക്കെ, ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് മൂന്ന് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ആകെ മരണസംഖ്യ 69,000 കവിഞ്ഞു.

whatsapp ഗസയില്‍ ഇസ്രായേലി സൈനികന്റെ മൃതദേഹം കണ്ടെത്തി ഹമാസ്; മൃതദേഹം ലഭിച്ചത് ഒരു വര്‍ഷം ഇസ്രായേല്‍ നിയന്ത്രണത്തിലായിരുന്ന തുരങ്കത്തില്‍ നിന്ന്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച നടന്ന ഈ പുതിയ കൊലപാതകങ്ങള്‍ക്കിടെ, ദക്ഷിണ ഗാസയിലെ റഫയ്ക്ക് സമീപമുള്ള ഒരു തുരങ്കത്തില്‍ നിന്ന് ഒരു ഇസ്രായേലി സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഹമാസ് പ്രഖ്യാപിച്ചു.

ഇസ്രായേല്‍ സൈന്യം 2014-ല്‍ ഗാസ മുനമ്പില്‍ നടത്തിയ ആക്രമണത്തിനിടെ തടവിലാക്കപ്പെടുകയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത ഇസ്രായേല്‍ ഓഫീസര്‍ ഹദാര്‍ ഗോള്‍ഡിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി ഹമാസ് അറിയിച്ചു.

ALSO READ: മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്തു

യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേലിലേക്ക് തിരികെ നല്‍കേണ്ടിയിരുന്ന ശേഷിക്കുന്ന അഞ്ച് തടവുകാരില്‍ ഒരാളാണ് ഗോള്‍ഡിന്‍. ഇതേ സ്ഥലത്തുനിന്ന് ആറ് പലസ്തീനികളുടെ** മൃതദേഹങ്ങളും കണ്ടെടുത്തതായും ഹമാസ് പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായി ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള റഫ നഗരത്തില്‍ നിന്നാണ് ഗോള്‍ഡിന്റെ മൃതദേഹം കണ്ടെടുത്തതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ പരിശോധിച്ച ഒരു തുരങ്കമാണിത്.

സൈനിക നടപടിക്കിടെയാണ് ഗോള്‍ഡിന്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കൈമാറിയിരുന്നില്ല. അദ്ദേഹത്തിന്റെ മൃതദേഹത്തിന് കാവല്‍ നിന്നിരുന്ന സുരക്ഷാ അംഗങ്ങളില്‍ ആറ് പേരും കൊല്ലപ്പെട്ടതായി അല്‍-ഖസ്സാം ബ്രിഗേഡ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തടവിലായിരുന്ന പ്രദേശത്ത് നടന്ന ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാകാം ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് മന്സ്സിലാകുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു.