03
Aug 2023
Fri
03 Aug 2023 Fri

വിഎച്ച്‌പി റാലിയുമായി ബന്ധപ്പെട്ട് പള്ളി ഇമാമും രണ്ട് ഹോം ഗാര്‍ഡുകളുമടക്കം ആറുപേര്‍ കൊല്ലപ്പെട്ട ഹരിയാനയിലെ നൂഹിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ മേഖലയിലെ 250ലേറെ അഭയാര്‍ഥി കുടിലുകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കി. മു്ഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസമില്‍ നിന്ന് കുടിയേറിയവര്‍ തമ്പടിച്ചിരുന്ന കുടിലുകളാണ് പൊളിച്ചുനീക്കിയത്. നൂഹില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ഹരിയാന നഗര അതോറ്റിയുടെ ഒരേക്കര്‍ ഭൂമിയില്‍ കെട്ടിയിരുന്ന കുടിലുകളാണ് സര്‍ക്കാര്‍ ജെസിബികളുമായി വന്ന് പൊളിച്ചുനീക്കിയത്. വിശ്വ ഹിന്ദു പരിഷത്തിന്റെ റാലി തടയാന്‍ നുഴഞ്ഞുകയറ്റക്കാരും ഉള്‍പ്പെട്ടതായി പൊലീസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടിലുകള്‍ പൊളിച്ചുനീക്കിയ നടപടിയുണ്ടായത്.

അതേസമയം ബുധനാഴ്ച രാത്രി വൈകി തൗരുവിലെ രണ്ട് മസ്ജിദുകള്‍ക്ക് നേരെ ആക്രമണശ്രമമുണ്ടായി. സംഘര്‍ഷ പശ്ചാത്തലത്തില്‍ ജുമുഅ നിസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. നൂഹ് സംഘര്‍ഷത്തില്‍ 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 176 പേരെ അറസ്റ്റ് ചെയ്യുകയും 90ലേറെ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക