രാജ്യത്താദ്യമായി കേരളത്തില്‍ ജില്ലാ തല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ വിജയകരമെന്ന് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍ ഷാഹിര്‍ഷാ അറിയിച്ചു.
|
തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി 47കാരനായ ഷിബുവിന്റെ ഹൃദയം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നേപ്പാള്‍ സ്വദേശിനി ദുര്‍ഗയിലാണ് വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയെ ഐസിയുവിലേക്ക് മാറ്റി.
ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് രാജ്യത്ത് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഹൃദയം മാറ്റിവച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുര്‍ഗയ്ക്ക് മുന്നില്‍ ഇത്രകാലം തടസ്സമായി നിന്നത്.
ഹൃദയത്തിനു പുറമേ ഷിബുവിന്റെ അവയവങ്ങള്‍ നാലു പേര്‍ക്കാണ് പുതുജീവനേകുന്നത്. കോര്‍ണിയയും വൃക്കകളും ത്വക്കുമാണ് ദാനം ചെയ്യുന്നുന്നത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ജോര്‍ജ് ബാലു നേതൃത്വത്തിലുള്ള സംഘം ഷിബുവിന്റെ ഹൃദയവുമായി ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയില്‍ പറന്നിറങ്ങിയത്. ഇവിടെ നിന്നു വെറും നാല് മിനിറ്റ് കൊണ്ട് ആംബുലന്‍സില്‍ ഹൃദയം ആശുപത്രിയില്‍ എത്തിച്ചു.
READ: കണ്ണൂരില്‍ രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍



