ഇറാനു പിന്നാലെ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തി ലബനീസ് സായുധ സംഘമായ ഹിസ്ബുല്ലയും. വടക്കന്‍ ഇസ്രായേലിലെ സൈനിക ആസ്ഥാനത്തേക്കാണ് ഹിസ്ബുല്ല റോക്കറ്റുകള്‍ തൊടുത്തത്. കഴിഞ്ഞദിവസം രാത്രി ഡസന്‍കണക്കിന് റോക്കറ്റുകള്‍ ഇസ്രായേല്‍ സൈനിക ആസ്ഥാനത്തേക്ക് തൊടുത്തുവിട്ടുവെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.(Hezbollah launches rockets at Israel military head quarters)
|
ലബനീസ് ഗ്രാമങ്ങള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് സൈനിക ആസ്ഥാനത്തിനു നേരെ റോക്കറ്റ് വിക്ഷേപിച്ചതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. 35 ഓളം റോക്കറ്റുകള്‍ രാജ്യത്ത് പതിച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ആളപായമില്ലെന്നും ലബനാനു നേരെ പ്രത്യാക്രമണം നടത്തിയെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





