30
Aug 2025
Wed
30 Aug 2025 Wed
High Court directs EC to consider add Nair name with NDA candidate

തൃശൂരില്‍ ലുലുമാള്‍ നിര്‍മിക്കുന്നതിനായി ലുലുഗ്രൂപ്പ് വാങ്ങിയ ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരംമാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. നാലുമാസത്തിനകം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആര്‍ഡിഒയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൃഷി ഓഫിസറുടെ റിപോര്‍ട്ട് പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

3000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവുന്ന തൃശൂരിലെ ലുലു മാള്‍ പൂര്‍ത്തായാവാത്തതിനു പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണെന്ന ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം ഉണ്ടായതോടെയാണ് വിഷയം വാര്‍ത്തയാവുന്നത്. ഇതിനു പിന്നാലെ ലുലു മാള്‍ ഏറ്റെടുത്ത ഭൂമി തരംമാറ്റിയതിനെതിരായ നിയമനടപടിക്കു പിന്നില്‍ സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദനാണെന്ന് വ്യക്തമായിരുന്നു.

നെല്‍വയല്‍ ഭൂമി തരംമാറ്റിയതിനെതിരേ ഇന്ത്യന്‍ പൗരനെന്ന നിലയിലാണ് താന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതെന്നു മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ കലക്ടര്‍ പരാതി പരിഗണിക്കുന്നതിനെതിരേ ലുലു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും താനതില്‍ കക്ഷി ചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നടത്തുന്നതെന്നും ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് എന്നും മുകുന്ദന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

ALSO READ: തൃശൂരിലെ ലുലു മാള്‍ നിര്‍മാണത്തിനെതിരേ കോടതിയെ സമീപിച്ചത് സിപിഐ നേതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക