20
Nov 2025
Tue
20 Nov 2025 Tue
Hinduja Group chairman Gopichand P Hinduja passed away

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. 85 വയസ്സായിരുന്നു. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബിസിസ് വലയത്തില്‍ ജിപി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1950ലാണ് ഗോപിചന്ദ് കുടുംബ ബിസിനസിന്റെ ഭാഗമാവുന്നത്. ബോംബെ ജയ് ഹിന്ദ് കോളജില്‍ നിന്ന് ബിരുദം നേടിയ ഗോപിചന്ദിന് റിച്മണ്ട് കോളജില്‍ നിന്നും വെസ്റ്റ്മിന്‍സ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹോണററി ഡോക്ടറേര്‌റ് ലഭിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അശോക് ലെയ്‌ലാന്‍ഡ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, തുടങ്ങിയ ബ്രാന്‍ഡുകളടക്കം 11 മേഖലകളിലാണ് ഹിന്ദുജ ഗ്രൂപ്പ് ബിസിനസ് നടത്തുന്നത്. ഹിന്ദുജ സഹോദരങ്ങളില്‍ മൂത്തയാളായ ശ്രീചന്ദ് ഹിന്ദുജ 2023ലാണ് അന്തരിച്ചത്. പ്രകാശ് ഹിന്ദുജ, അശോക് ഹിന്ദുജ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.

ALSO READ: രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക