10
Nov 2025
Wed
10 Nov 2025 Wed
Hollywood star Jonathan Bailey

Hollywood star Jonathan Bailey 2025 ലെ സെക്‌സിയസ്റ്റ് മാന്‍ എലൈവ് ആയി ഹോളിവുഡ് താരം ജോനാഥന്‍ ബെയ്ലിയെ പീപ്പിള്‍ മാഗസിന്‍ തിരഞ്ഞെടുത്തു. നവംബര്‍ 3 ന് ദി ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലണ്‍ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഇതൊരു വലിയ ബഹുമതിയാണ്. വലിയ ആഹ്ലാദമുണ്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായും അസംബന്ധമാണ്’ എന്നാണ് 37 കാരനായ താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. ആദ്യമായാണ് സ്വവര്‍ഗ്ഗാനുരാഗിയായ ഒരു നടന്‍ പീപ്പിള്‍ മാഗസിന്റെ സെക്‌സിയസ്റ്റ് മാനായി തിരഞ്ഞെടുക്കപ്പെടുന്നത്.

നെറ്റ്ഫ്‌ലിക്‌സ് പരമ്പരയായ ബ്രിഡ്ജര്‍ട്ടണ്‍, ജുറാസിക് വേള്‍ഡ് റീബര്‍ത്ത്, വിക്കഡ് തുടങ്ങിയ ചിത്രങ്ങളിലൂടെയുമാണ് ജോനാഥന്‍ ബെയ്ലി പ്രശസ്തിയാര്‍ജിക്കുന്നത്. കൂടാതെ ഷോടൈം പരമ്പരയായ ഫെല്ലോ ട്രാവലേഴ്‌സിലെ അഭിനയത്തിന് 2024 ലെ എമ്മി നോമിനേഷനും അദ്ദേഹം നേടിയിട്ടുണ്ട്. വിക്കഡിന്റെ രണ്ടാം ഭാഗം വിക്കഡ്: ഫോര്‍ ഗുഡ് നവംബര്‍ 21-ന് തിയേറ്ററുകളില്‍ എത്താനിരിക്കുകയാണ്.

ALSO READ: മംദാനിക്ക് പിന്നാലെ ഗസാല ഹാഷ്മിയും; പുതുചരിത്രം കുറിച്ച് ഹൈദരാബാദുകാരി

അഞ്ച് വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ ഒരു നടനാകാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്ന് ബെയ്ലി മുന്‍പ് പറഞ്ഞിട്ടുണ്ട്. ഏഴാം വയസില്‍ റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയുടെ നാടകങ്ങളിലൂടെ അദ്ദേഹം ആ ആഗ്രഹം സാധിക്കുകയും ചെയ്തു. ഈ വര്‍ഷം ആദ്യം ലണ്ടനില്‍ ഷേക്‌സ്പിയറിന്റെ റിച്ചാര്‍ഡ് കക എന്ന നാടകത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.

2018 ലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത്. ക്വിയര്‍ സംഘടനകളെ പിന്തുണയ്ക്കാന്‍ ‘ദി ഷെയിംലെസ് ഫണ്ട്’ എന്ന പേരില്‍ സഹായവും അദ്ദേഹം നല്‍കുന്നുണ്ട്.

പീപ്പിള്‍ മാഗസിന്റെ ആദ്യത്തെ സെക്‌സിയസ്റ്റ് മാന്‍ എലൈവ് ആയത് മെല്‍ ഗിബ്സണാണ്. 1985 ലായിരുന്നു ഇത്. പിന്നീട് ബ്രാഡ് പിറ്റ്, ജോര്‍ജ്ജ് ക്ലൂണി, ജോണ്‍ എഫ് കെന്നഡി ജൂനിയര്‍, ഡേവിഡ് ബെക്കാം, മൈക്കല്‍ ബി ജോര്‍ദാന്‍, ജോണ്‍ ലെജന്‍ഡ്, ഡ്വെയ്ന്‍ ജോണ്‍സണ്‍, പോള്‍ റൂഡ്, പിയേഴ്സ് ബ്രോസ്നന്‍, പാട്രിക് ഡെംപ്സി എന്നിവരാണ് ഈ ടൈറ്റില്‍ നേടിയ മറ്റുള്ളവര്‍.