തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച വീട്ടമ്മ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അറസ്റ്റില്‍. സെയിന്‍ ഹോട്ടല്‍ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയില്‍ വീട്ടില്‍ റഫീക്ക് (51), കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടില്‍ അസ്ഫീര്‍ (44) എന്നിവരാണ് അറസ്റ്റിലായത്.
|
പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാര്‍ വീട്ടില്‍ ഉസൈബ മരിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഇരുവരോടും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് കയ്പമംഗലം പോലീസില്‍ കീഴടങ്ങിയ ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവിഭാഗവും ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





