02
Nov 2025
Thu
02 Nov 2025 Thu
SBI Foundation Asha Scholarship

How to apply SBI Foundation Asha scholarship പഠനത്തിന് കൈത്താങ്ങുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ഫൗണ്ടേഷന്‍. ഫൗണ്ടേഷന്‍ നല്‍കുന്ന പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമ്പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, പഠനം പൂര്‍ത്തിയാകുന്നതുവരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം 15,000 രൂപ മുതല്‍ 20 ലക്ഷം വരെയാണ് അനുവദിക്കുന്നത്.

രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. അപേക്ഷാര്‍ത്ഥികള്‍ക്ക്, രാജ്യത്തെ ഏതെങ്കിലുമൊരു എസ്ബിഐ ബ്രാഞ്ചില്‍ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് വേണം.

ഓരോ വിഭാഗത്തിലുമുള്ള ആകെ സ്‌കോളര്‍ഷിപ്പുകളില്‍ 50% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കും ബാക്കിയെല്ലാ വിഭാഗങ്ങളിലും 25% പട്ടിക ജാതി വിഭാഗക്കാര്‍ക്കും 25% പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ പൊതുവിഭാഗത്തില്‍ പെടുന്നവര്‍ക്കാണ്. അപേക്ഷിക്കാനുള്ള മിനിമം മാര്‍ക്കില്‍ പട്ടിക ജാതി/ വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാര്‍ക്കിളവുണ്ട്.

ALSO READ: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വഖ്ഫ് ബോര്‍ഡ് സ്‌കോളർഷിപ്പ്: ഒക്ടോബര്‍ 31ന് മുൻപ് അപേക്ഷിക്കണം | Waqf Board scholarship

സ്‌കോളര്‍ഷിപ്പിന്റെ അപേക്ഷാ നടപടിക്രമങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സു വരെ
ബിരുദ വിദ്യാര്‍ത്ഥികള്‍
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍
ഐഐഎമ്മുകളിലെ വിദ്യാര്‍ത്ഥികള്‍
ഐ.ഐ.ടി.കളിലെ വിദ്യാര്‍ത്ഥികള്‍
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍
വിദേശപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ

നിലവില്‍ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്, അവസരം. വിദ്യാര്‍ത്ഥികളുടെ കുടുംബവാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍ അധ്യയന വര്‍ഷത്തില്‍ 75% അധികം മാര്‍ക്ക്, നേടിയവരായിരിക്കണം.

ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍

എന്‍ഐആര്‍എഫ് (NIRF) ടോപ്പ് 300-ല്‍ ഉള്‍പ്പെട്ടതോ, നാക് (NAAC) ‘എ’ റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പ് പരിമിതപെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ മുന്‍ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാര്‍ത്ഥികളുടെ കുടുംബവാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.

ഐ.ഐ.എം. /ഐ.ഐ.ടി. വിദ്യാര്‍ത്ഥികള്‍

ഐ.ഐ എമ്മുകളിലും (എം.ബി.എ./പി.ജി.ഡി.എം.) ഐഐടികളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കാനവസരമുണ്ട്. അപേക്ഷകര്‍ മുന്‍ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാര്‍ത്ഥികളുടെ കുടുംബവാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

മെഡിക്കല്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രാജ്യത്തെ ടോപ്പ് 300 സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രീമിയര്‍ യൂണിവേഴ്‌സിറ്റികളിലോ, കോളേജിലോ പഠിക്കുന്നവരായിരിക്കണം അപേക്ഷകര്‍. അപേക്ഷകര്‍ക്ക് മുന്‍ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാര്‍ത്ഥികളുടെ കുടുംബവാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല.

വിദേശപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍

വിദേശ പഠനം ആഗ്രഹിക്കുന്ന പട്ടിക ജാതി/ വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രമാണ് അവസരം. വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ആദ്യ 200 ല്‍ പെടുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്, അപേക്ഷായോഗ്യത. വിദ്യാര്‍ത്ഥികളുടെ കുടുംബവാര്‍ഷിക വരുമാനം 6 ലക്ഷം രൂപയിലും കവിയാന്‍ പാടില്ല.

അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും

https://www.sbiashascholarship.co.in/