29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
kc venugopal cpm

CPIM make fake Adhaar Card കണ്ണൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം വ്യാജ രേഖകള്‍ സൃഷ്ടിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കുന്നുവെന്ന ആരോപണമാണ് കെ സി വേണുഗോപാല്‍ ഉന്നയിച്ചത്. സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാജയഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണ്. സിപിഐഎം വിറളി പൂണ്ടിരിക്കുന്നു. ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

‘കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്യുന്നതുപോലും ഭയപ്പെടുകയാണ് സിപിഐഎം. ലോ ലെവല്‍ അറ്റാക്കുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നു. ജി സുധാകരനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ആര്‍ക്കുവേണ്ടിയാണ് പ്രസംഗം നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ജി സുധാകരനെ പറയുന്ന മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നത് നന്നായിരിക്കും’, കെ സി വേണുഗോപാല്‍ പറഞ്ഞു.

ALSO READ: വോട്ട് ചെയ്യൂ.. പുട്ടടിക്കൂ..; വോട്ട് ചെയ്യുന്നവര്‍ക്ക് ഒരു രൂപയ്ക്ക് പുട്ടുപൊടി ഓഫര്‍ ചെയ്ത് സപ്ലൈക്കോ

തെരഞ്ഞെടുപ്പിന് ശേഷം പിണറായി വിജയന്റെ സ്ഥാനം മാലിന്യ കൊട്ടയിലാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കണക്കുകള്‍ കൃത്യമായിട്ടുണ്ടെന്നും പറയുന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം വയനാട് ഫണ്ടില്‍ വ്യക്തമായ മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍ ഒഴിഞ്ഞുമാറി. ‘വ്യക്തമായ കണക്കുണ്ട്. പറയേണ്ടിടത്ത് പറയും. ബോധ്യപ്പെടുത്തണമെങ്കില്‍ ബോധ്യപ്പെടുത്തുകയും ചെയ്യും. സ്വയം പ്രതിരോധത്തില്‍ ആയ പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണത്തിന് മറുപടിയില്ല’, കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement