
കണ്ണൂര്‍ തളിപ്പറമ്പില്‍ വ്യാപാര സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. മുപ്പതിലേറെ കടകള്‍ കത്തിനശിച്ചു. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിലാണ് തീപിടത്തമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
![]() |
|
വിവരമറിഞ്ഞ് തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍, മട്ടന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി 12 അഗ്നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കി.
നൂറോളം കടകളാണ് ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. സമീപത്തെ രണ്ട് കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു. ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, കണ്ണൂര്‍ റൂറല്‍ എസ് പി അനൂജ് പലിവാല്‍ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം. തീപിടിത്തത്തില്‍ ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല.
ALSO READ: നാദാപുരത്ത് പത്താംക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍