28
Jun 2026
Sun
28 Jun 2026 Sun
Husband committed suicide after kills wife in Palakkad

പാലക്കാട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്ന് റോഡില്‍ കൊമ്പത്ത് പള്ളത്ത് കോളനിയില്‍ സുകുമാരന്‍ (50)ആണ് ഭാര്യ ദീപ(42)യെ കൊന്ന് ജീവനൊടുക്കിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ശനി രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവം നടക്കുമ്പോള്‍ 19കാരിയായ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു. സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു