29
Oct 2025
Wed
പാലക്കാട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുഴല്‍മന്ദത്തിന് സമീപം മാത്തൂര്‍ പല്ലഞ്ചാത്തനൂരില്‍ ആണ് സംഭവം. പൊള്ളപ്പാടം ഇന്ദിര(55)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് വാസുവിനെ കുഴല്‍മന്ദം പോലീസ് പിടികൂടി.
|
ചൊവ്വാഴ്ച വൈകീട്ട് ഇരുവരും വഴക്കിട്ടിരുന്നു. ബുധന്‍ രാവിലെ മക്കള്‍ ജോലിക്കു പോയ സമയത്ത് വീണ്ടും വഴക്കുണ്ടാവുകയും വാസു കൊടുവാളിന് ഭാര്യയുടെ കഴുത്തിനു വെട്ടുകയുമായിരുന്നു. സ്ഥിര മദ്യപാനിയായ വാസു വീട്ടില്‍ പതിവായി വഴക്കുണ്ടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.



