തൃശൂര്‍ തലോര്‍ വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ വെട്ടിക്കൊന്നത്. ഇതിനു ശേഷം ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാവ്ച വൈകീട്ട് മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം.
|
വീട്ടില്‍ നിന്ന് നിലവിളി കേട്ട അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. ലിഞ്ചുവിന്റെ മൃതദേഹം താഴത്തെ നിലയിലും ജോജുവിന്റെ മൃതദേഹം ടെറസിലുമായിരുന്നു ഉണ്ടായിരുന്നത്. കഴുത്തിലും മുഖത്തുമാണ് യുവതിക്ക് വെട്ടേറ്റത്. വെട്ടേറ്റ് ഒരു ചെവി അറ്റുപോയിരുന്നു.
ബ്യൂട്ടീഷ്യനായ ലിഞ്ചു ഇടുക്കി സ്വദേശിനിയാണ്. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. തലോറില്‍ വര്‍ക് ഷോപ്പ് നടത്തുകയാണ് ജോജു. ജോജുവിന്റെ രണ്ടാമത്തേതും ലിഞ്ചുവിന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ടുമക്കളുണ്ട്. ഇവര്‍ ഇരുവര്‍ക്കുമാണ് താമസിക്കുന്നത്. ആദ്യ വിവാഹത്തില്‍ ജോജുവിന് ഒരു മകനാണുള്ളത്. സംഭവസമയം കുട്ടികള്‍ സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു. നാളുകളായി വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതുക്കാട് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





