11
Jan 2026
Sat
11 Jan 2026 Sat
husband kills wife over illicit relationship

അവിഹിതബന്ധം പുലര്‍ത്തിയ ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് യുവാവ് പോലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ കാണ്‍പൂരിലാണ് സംഭവം. 22കാരനായ സചിന്‍ ആണ് ഭാര്യ ശ്വേതയെ കൊന്നശേഷം പോലീസ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് പോലീസ് സചിനുമായി വീട്ടിലേക്കു പോവുകയും മൃതദേഹം കമ്പിളിയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയവിവാഹിതരായവരാണ് ഇരുവരും. ഫത്തേഹ്പുര്‍ ജില്ലയിലെ മോഹന്‍പുര്‍ സ്വദേശികളാണ് സചിനും ശ്വേതയും. നാട്ടില്‍ നിന്ന് ഒളിച്ചോടിയ ഇരുവരും സൂറത്തിലേക്ക് പോവുകയും സചിന്‍ ഇവിടെയൊരു ഫാക്ടറിയില്‍ ജോലിക്കു ചേരുകയും ചെയ്തു. ഒരു മാസം കഴിഞ്ഞ് ഇരുവരും കാണ്‍പൂരിലേക്ക് പോവുകയും യുവാവ് ഓട്ടോറിക്ഷ ഓടിക്കുന്ന ജോലി തുടങ്ങുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെ ശ്വേതയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി പണം എത്തുന്നത് സചിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതില്‍ സംശയം തോന്നി ചോദിച്ചപ്പോള്‍ തന്റെ മുത്തശ്ശി അയച്ചുനല്‍കുന്നതാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ ഇരുവരുടെയും വീടിന് സമീപത്തെ താമസിക്കുന്ന വിദ്യാര്‍ഥികളെചൊല്ലിയും സചിനു സംശയം തോന്നി.

വെള്ളിയാഴ്ച ഭാര്യയെ പരീക്ഷിക്കാന്‍ സചിന്‍ താന്‍ രാത്രി വീട്ടില്‍ വരില്ലെന്ന നുണ പറഞ്ഞു. രാത്രിയോടെ അപ്രതീക്ഷിതമായി സചിന്‍ വീട്ടിലെത്തിയപ്പോള്‍ ശ്വേതയ്‌ക്കൊപ്പം രണ്ടു യുവാക്കളുണ്ടായിരുന്നു. ഇതേച്ചൊല്ലി വഴക്കിട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തി ഏവരെയും സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ദമ്പതികളെ പറഞ്ഞുവിടുകയും ചെയ്തു.

വീട്ടില്‍ എത്തിയ ശേഷവും വഴക്ക് രൂക്ഷമാവുകയും തന്നെ കൊന്നാലും വേണ്ടില്ല താന്‍ മറ്റു പുരുഷന്‍മാര്‍ക്കൊപ്പം പോകുമെന്ന് ശ്വേത ഭര്‍ത്താവിനോടു പറയുകയും ചെയ്തു. ഇതോടെ സചിന്‍ ഭാര്യയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നു. പിന്നീട് മണിക്കൂറുകളോളം പ്രദേശത്തെ ക്ലോക്ക് ടവറിനു സമീപത്തിരുന്നു. എങ്ങോട്ടെങ്കിലും ഓടിപ്പോവാനാണ് ആദ്യമാലോചിച്ചതെന്നും എന്നാല്‍ ഒളിച്ചോടി വന്ന തങ്ങള്‍ക്ക് മറ്റാരുമില്ലെന്നും ഭാര്യ കൂടി ഇല്ലാതായതോടെ പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സചിന്‍ പറഞ്ഞു.

ALSO READ: മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിനു രണ്ടുപേരെ അടിച്ചുകൊന്നു