04
Nov 2025
Mon
04 Nov 2025 Mon
kollam murder

കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചു കൊന്നു. കരിക്കോട് സ്വദേശി കവിത (46)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതി മധുസൂദനന്‍ പിള്ളയെ(54) പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ചു കൊന്നു
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്. അയൽക്കാർ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കശുവണ്ടി വ്യാപാരവുമായി ബന്ധപ്പെട്ട ഇടനിലക്കാരനാണ് മധുസൂദനൻ പിള്ള.