കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് നോബി ലൂക്കോസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.
|
ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി വാട്‌സ്ആപ്പില്‍ ചില സന്ദേശങ്ങള്‍ അയച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതാകാം പെട്ടെന്ന് മരണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ സംശയം. നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്.
ബിഎസ് സി നഴ്‌സായ ഷൈനി വിവാഹത്തിനു ശേഷം ജോലിക്കു പോയിരുന്നില്ല. ഏറ്റുമാനൂരിലെ സ്വന്തം വീട്ടിലേക്ക് മക്കളുമായി മടങ്ങിവന്ന ഷൈനി ഒരു ജോലിക്കു വേണ്ടി ഏറെ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. രാവിലെ പള്ളിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയ ഷൈനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





