06
Dec 2024
Sun
06 Dec 2024 Sun
man set ablaze wife after she gave birth to third daughter

മൂന്നാമത്തെ കുഞ്ഞും പെണ്ണായതോടെ ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലാണ് ദാരുണമായ സംഭവം. കാന്ത്‌ലിക് ഉത്തം കാലേ(32)യാണ് ഭാര്യ മൈനയെ വ്യാഴാഴ്ച രാത്രി തീകൊളുത്തി കൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് തീകൊളുത്തിയതോടെ വേദനകൊണ്ട് പുളഞ്ഞ മൈന പുറത്തേക്കിറങ്ങി ഓടുകയും നാട്ടുകാര്‍ തീകെടുത്തുകയും ചെയ്‌തെങ്കിലും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തുന്നതിനു മുമ്പ് തന്നെ യുവതി മരിച്ചു. ഇതേത്തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി കുന്ദ്‌ലിക് ഉത്തം കാലെയെ പോലീസ് അറസ്റ്റ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക