03
Aug 2023
Mon
03 Aug 2023 Mon

ലഖ്നൗ: യുപിയിൽ മക്കൾ നോക്കി നിൽക്കെ ഭാര്യയെ കഴുത്തുഞെരിച്ചു കൊന്ന ഭർത്താവ് പിടിയിൽ. ഇൻസ്റ്റഗ്രാമിൽ ഭാര്യയ്ക്ക് ഫോളോവേഴ്സ് കൂടുതലായതിനാൽ ഉള്ള അസൂയയും അപകർഷതാബോധവുമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ വച്ചായിരുന്നു കൊലപാതകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതി ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ തന്റെ അഭാവത്തില്‍ ആരാധകര്‍ ഭാര്യയെ സ്ഥിരമായി സന്ദര്‍ശിക്കുന്നതായും 37കാരന്‍ സംശയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ചൊല്ലി ഇരുവരും പതിവായി വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.

റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ യുവാവ് മക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഈ സമയം അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം സംശയം തോന്നി ചോദിച്ചപ്പോൾ അച്ഛന്‍ അമ്മയെ കൊന്ന കാര്യം മക്കൾ പറയുകയായിരുന്നു. പിടിയിലായ യുവാവ് ട്രാവല്‍ ടൂറിസം ഏജന്‍സി നടത്തുകയാണ്. ഇരുവർക്കും 12 വയസുള്ള മകളും അഞ്ചു വയസുള്ള മകനുമാണുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക