മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം വഴി കോടികളുടെ കഞ്ചാവ് കടത്താനുള്ള ശ്രമം തകര്‍ത്തു. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. (Hybrid cannabis; Payyannur native arrested at Karipur airport)
|
അബൂദബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ തായിനേരി സ്വദേശിനി മസൂദ സുഹൈബി(30)നെയാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബൂദബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.
ഇത്തിഹാദ് എയര്‍വേയ്സിലാണ് യുവതി എത്തിയത്. ബാഗിനുള്ളില്‍ 18 പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. മിഠായികവറുകളിൽ ഒളിപ്പിച്ചാണ് 23.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പുലർച്ചെ 2.45 നാണ് ഇത്തിഹാദ് വിമാനത്തിൽ മഷൂദ കരിപ്പൂരിൽ എത്തിയത്.
കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്. ഇവര്‍ കാരിയര്‍ ആയിരുന്നുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. ഒരു ലക്ഷം രൂപ പ്രതിഫലത്തിനാണ് യുവതി കാരിയര്‍ ആയി ലഹരി കടത്തിയതെന്നാണ് വിവരം. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ യുവതിയെ റിമാന്റ് ചെയ്തു.
English News Summary
An attempt to smuggle cannabis worth crores through Karipur Airport in Kozhikode was foiled. A woman was arrested with hybrid cannabis worth 23 crores.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





