ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കവെ ചാരിറ്റി നീന്തല്‍കാരനെ കാണാതായി. അഗ്നിശമന സേനാംഗവും ചാരിറ്റി നീന്തല്‍കാരനുമായ ഇയാന്‍ ഹ്യൂസിനെ(42)യാണ് കാണാതായത്. ഇംഗ്ലണ്ടിലെ ഡഡ്‍ലി സ്വദേശിയായ ഇയാന്‍ ഹ്യൂസ് കഴിഞ്ഞ ചൊവ്വാഴ്ച ഡോവറില്‍ നിന്ന് ഒരു സപ്പോര്‍ട്ട് ബോട്ടുമായി സോളോ ചലഞ്ച് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ കാണാതായത്.
|
സൈനിക ഹെലികോപ്റ്ററുകളും നാവിക സേനയും പൊലീസ് ബോട്ടുകളും ഉള്‍പ്പെടെയുള്ള വലിയ സന്നാഹത്തോടെ തിരച്ചില്‍ നടത്തിയിട്ടും ഹ്യൂസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, മിഡ്‌ലാൻഡ്‌സ് എയർ ആംബുലൻസ്, ഫയർ ഫൈറ്റേഴ്‌സ് ചാരിറ്റി എന്നിവയ്‌ക്ക് വേണ്ടി 21,000 പൗണ്ട് സമാഹരിക്കാനായിരുന്നു ഹ്യൂസ് ഇംഗ്ലീഷ് ചാനല്‍ നീന്താന്‍ തയ്യാറെടുത്തത്. 19-ാം വയസ് മുതല്‍ അഗ്നിശമന സേനയിലെ സാങ്കേതിക രക്ഷാ യൂനിറ്റിലെ ഉദ്യോഗസ്ഥനാണ് ഹ്യൂസ്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അദ്ദേഹം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





