02
Nov 2023
Fri
02 Nov 2023 Fri

വിശാഖപട്ടണം: ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്നു തെലുങ്ക് നടി രേഖ ഭോജ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. പിന്നാലെ നിരവധി വിമര്‍ശനങ്ങളാണു നടിക്കുനേരെ ഉയര്‍ന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമര്‍ശനം. വിമര്‍ശനം കടുത്തതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.
ഷോര്‍ട്ട് ഫിലിമുകളിലൂടെയാണു നടിയുടെ സിനിമാ കരിയറിന്റെ തുടക്കം. തെലുങ്ക് നടികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം സംസാരിക്കാറുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക