തിരുവനന്തപുരം : 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ (നവംബർ 25) രാവിലെ മുതൽ തുടങ്ങും. 10.30 മുതൽ ലിങ്ക് ആക്റ്റീവ് ആകും. Ifkk യുടെ ഔദ്യോഗിക സൈറ്റ് വഴി ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് ആണ് നടക്കുന്നത്.
|
ഫീസ്
പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ് ഫീസ് നൽകേണ്ടത്. ഇതും ഓൺലൈനിൽ ചെയ്യാം. മുഖ്യവേദിയായ ടാഗോർ തിയറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം. മേളയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായാണ് എട്ടുദിവസങ്ങളിലായി നടക്കുന്ന പ്രദർശനം.
ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുൻനിര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ സിനിമകൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ ടുഡേ, കൺട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങൾ, മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ വ്യത്യസ്ത പാക്കേജുകൾ ആണ് മേളയുടെ ആകർഷണം. സംവിധായകരും സാങ്കേതിക പ്രവർത്തകരും ജൂറി അംഗങ്ങളുമുൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം അതിഥികൾ മേളയിൽ പങ്കെടുക്കും.
റെജിസ്റ്റർ ചെയ്യേണ്ട വിധം
താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് ആണ് രജിസ്റർ ചെയ്യേണ്ടത്. അതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പരും ഇമെയിൽ ഐഡിയും കൊടുക്കുക. തുടർന്ന് ഫോട്ടോ, വിലാസം എന്നിവ നൽകുക.
വിദ്യാർത്ഥി ആണ് എങ്കിൽ അത് തെളിയിക്കുന്ന രേഖ ആവശ്യം ആണ്.
Lnik https://registration.iffk.in/index.php/Accountrecovery/registration


