18
Mar 2023
Fri
18 Mar 2023 Fri

ചെന്നൈ: പ്രശ്‌സ്ത ബോളിവുഡ്-തെന്നിന്ത്യന്‍ നടി ഇലീനാ ഡിക്രൂസിന് തമിഴ് സിനിമയില്‍ നിന്ന് വിലക്ക് വരുന്നു. പുതിയ പ്രൊജക്ടിനായി താരം അഡ്വാന്‍സ് വാങ്ങിയിട്ടും ഷൂട്ടിങിന് എത്താത്തതിനെ തുടര്‍ന്ന് പ്രൊഡ്യൂസര്‍ക്ക് വന്‍ നഷ്ടമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് ഇലീനയെ വിലക്കാന്‍ തീരുമാനിച്ചത്. അസുഖമാണെന്ന കാരണം പറഞ്ഞ് താരം നീണ്ട കാലം ഷൂട്ടിങിന് എത്തിയില്ലെന്നും ഇത് നിര്‍മ്മാതാവിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും തമിഴ് മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. താരം ഒരു ദിവസം മാത്രമാണ് ആശുപത്രിയില്‍ കിടന്നത്. ഇതിന്റെ ഫോട്ടോകളും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നന്‍ബന്‍, ബര്‍ഫി, പോക്കിരി, ബാദ്ഷാഓ എന്നീ ചിത്രങ്ങളില്‍ ഇലീനാ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വിലക്ക് തീരുമാനം ഔദ്ദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>