31
Jan 2023
Sat
31 Jan 2023 Sat

റായ്പൂര്‍: ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. റായ്പൂരില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 108 എന്ന ചെറിയ ലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പിന്തുടരുകയായിരുന്നു (111). 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും 40 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

നേരത്തെ ടോസ് ലഭിച്ച ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു. 34.3 ഓവറില്‍ കിവികള്‍ 108 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും ഹാര്‍ദ്ദിക്ക് പാണ്ഡെയുമാണ് സന്ദര്‍ശകരെ ചുരുട്ടികെട്ടിയത്.

 

ന്യൂസിലന്റ് നിരയില്‍ ഫിലിപ്പ്‌സ് (36), ബ്രേസ്‌വെല്‍(22), സാന്റനര്‍ (27) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മുന്‍നിരയിലെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്താവുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക