08
Sep 2023
Tue
08 Sep 2023 Tue

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരേ 41 റണ്‍സ് വിജയവുമായി ഇന്ത്യ ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ പന്തുകൊണ്ടു വിറപ്പിച്ച ശ്രീലങ്കയെ അതേനാണയത്തില്‍ നേരിട്ടാണ് ഇന്ത്യ 41 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 213 റണ്‍സിലേക്ക് ബാറ്റ് വീശിയ ലങ്കയുടെ പോരാട്ടം 172 റണ്‍സില്‍ അവസാനിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലങ്കയുടെ ഡുനിത് വെല്ലാലാഗ് 40 റണ്‍സ് വിട്ടുനല്‍കിയ ഇന്ത്യയുടെ അഞ്ചുവിക്കറ്റുകളാണ് സ്വന്തമാക്കിയത്. ചരിത് അസലങ്ക 18 റണ്‍സിന് നാലു വിക്കറ്റുകളും നേടിയതോടെ ഇന്ത്യയുടെ സ്‌കോര്‍ ശുഷ്‌കിച്ചുപോവുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ(52)ആയിരുന്നു ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

കുല്‍ദീപ് യാദവ് നാലും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടുവീതവും മുഹമ്മദ് സിറാജും ഹാര്‍ദിക് പാണ്ഡ്യയും ഒന്നുവീതവും വിക്കറ്റുകള്‍ വീഴ്ത്തി.

ബൗളിങ്ങില്‍ തിളങ്ങിയ ഡുനിത് 42 റണ്‍സുമായി പുറത്താവാതെ നിന്നത് ലങ്കന്‍ തോല്‍വിയുടെ ആഘാതം കുറച്ചു. ധനഞ്ജയ ഡി സില്‍വ 41 റണ്‍സ് നേടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക