15
Mar 2023
Fri
15 Mar 2023 Fri

കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ഡമോക്രാറ്റ് അംഗം ഷമാ ഹക്കിം മെസ്സിവാല കാലിഫോര്‍ണിയ തേര്‍ഡ് ഡിസ്ട്രിക്ട് അപ്പീല്‍ കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായി ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയും ആദ്യ മുസ്‌ലിം വനിതയുമാണ് ഷമാ ഹക്കീം. ജസ്റ്റിസ് കോള്‍മാന്‍ ബ്ലീസ് വിരമിച്ച ഒഴിവിലേക്കാണ് ഷമായുടെ നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചീഫ് ജസ്റ്റീസ് ഗുറേറോ, അറ്റോർണി ജനറൽ റോസ് ബോന്റാ, ആക്ടിംഗ് പ്രിസൈഡിംഗ് ജസ്റ്റീസ റൊണാൾഡ് റോബി എന്നിവർ അടങ്ങുന്ന മൂന്നംഗ കമ്മീഷനാണ് ഷമാ ഹക്കീമിനെ ഐക്യകണ്‌ഠ്യേന ഈ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്.

2017 മുതൽ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജിയായിരുന്ന ഷമാ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ (സാക്രമെന്റോ) സഹ സ്ഥാപകയാണ്.

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ജൂറിസ് ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. ഇതേ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും ഇവർ സേവനം അനുഷ്ഠിക്കുന്നു.