യുഎസിലെ സാന്‍സ്ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ ഖലിസ്താനി അനുകൂലികളുടെ ആക്രമണം. കോണ്‍സുലേറ്റിന് അക്രമികള്‍ തീയിട്ടു. സാന്‍ഫ്രാന്‍സിസ്‌കോ അഗ്നി വകുപ്പെത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ലെന്നും വലിയ നാശനഷ്ടങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെ നടന്ന ആക്രമണത്തെ യുഎസ് അപലപിച്ചു.
|
ഞായറാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായാണ് കോണ്‍സുലേറ്റിന് തീയിട്ടത്. ഉടന്‍ തന്നെ തീയണയ്ക്കാന്‍ കഴിഞ്ഞതാണ് കെടുതികള്‍ കുറച്ചത്. തീവ്ര ഖലിസ്താനി ആശയങ്ങള്‍ക്ക് ഇടം നല്‍കുന്നത് നല്ലതല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. യുഎസ്, യുകെ, കാനഡ, ആസ്‌ത്രേലിയ രാജ്യങ്ങളിലാണ് ഖലിസ്താനികള്‍ ഏറെയുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





