യുഎസില്‍ കള്ളനെ പിന്തുടര്‍ന്നുവന്ന പോലീസ് വാഹനം കാറിലിടിച്ചുകയറി ഇന്ത്യന്‍ ദമ്പതികളും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയും മരിച്ചു. വിസിറ്റ് വിസയിലെത്തിയ 60കാരനും ഇദ്ദേഹത്തിന്റെ 55കാരിയായ ഭാര്യയും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
|
മദ്യ ഷോപ്പ് കൊള്ളയടിച്ചയാളുടെ വാഹനത്തെ പിന്തുടരുന്നതിനിടെ ഒന്റാറിയോ പോലീസ് സംഘത്തിന്റെ വാഹനം ഹൈവേയില്‍ വച്ച് ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചത്. മരിച്ച കുഞ്ഞിന്റെ പിതാവായ 33കാരനും അമ്മയായ 27കാരിയും പരിക്കേറ്റ് ചികില്‍സയിലാണ്. അമ്മയുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.
മദ്യ ഷോപ്പ് കൊള്ളയടിച്ചു രക്ഷപ്പെടുകയായിരുന്നു മോഷ്ടാവിനും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 20 മിനിറ്റോളം നീണ്ട ചേസിനൊടുവിലാണ് പോലീസ് സംഘം മോഷ്ടാവിന്റെ വാഹനത്തെ തടഞ്ഞത്. ഈ ശ്രമത്തിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വാഹനവുമായി കൂട്ടിയിടിച്ചത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


