21
Mar 2023
Mon
21 Mar 2023 Mon

പൂനെ: പിതാവിനെ കാണാനില്ലെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് പൊലീസ് സ്റ്റേഷനില്‍. പൂനെയില്‍ വച്ച് പിതാവിനെ കാണാതെ പോയെന്നാണ് കേദാര്‍ ജാദവിന്റെ പരാതി. അലങ്കാര്‍ പൊലീസ് സ്റ്റേഷനിലാണ് മാന്‍ മിസ്സിങ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച വീട്ടില്‍ പറയാതെ പുറത്തുപോയ 75കാരനായ മഹാദേവ് സോപാന്‍ ജാദവ് പിന്നീട് മടങ്ങിവന്നില്ലെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയത്. പൊലീസ് അന്വേഷണമാരംഭിച്ചു.