18
Nov 2023
Fri
18 Nov 2023 Fri

ഇന്ത്യൻ പിഎച്ച്ഡി വിദ്യാർഥി യുഎസിൽ വെടിയേറ്റുമരിച്ചു. 26കാരനായ ആദിത്യ അഡ്ലാഖ ആണ് മരിച്ചത്. ഓഹിയോയിൽ കാറിനുള്ളിലാണ് ആദിത്യയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. സിൻസിനാറ്റി മെഡിക്കൽ സ്കൂൾ യൂനിവേഴ്സിറ്റിയിൽ തന്മാത്രാ വികസന ജീവശാസ്ത്രത്തിൽ നാലാംവർഷ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു ആദിത്യ. നവംബർ 9നാണ് ആദിത്യയെ കാറിനുള്ളിൽ വെടിയേറ്റ് ​ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവദിവസം പുലർച്ചെ 6.20ന് മേഖലയിൽ നിന്ന് വെടിയൊച്ച കേട്ടുവെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറിൽ വെടിയുണ്ടകൾ തറഞ്ഞുകയറിയ പാടുകൾ കണ്ട് മറ്റു യാത്രികരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുദിവസത്തിനു മരണം സംഭവിക്കുകയായിരുന്നു.